കേരളത്തിലെ വിവിധ ജില്ലകളിലെ അധ്യാപക ഒഴിവുകൾ 04/01/2022


തിരുവനന്തപുരം

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ആറ്റിങ്ങൽ: ഗവ. ഐ.ടി.ഐ.യിൽ ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം, കംപ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം 5-ന് രാവിലെ 10.30ന്.

നെയ്യാറ്റിൻകര: കോട്ടുകാൽ ഗവ. വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ.(എൻ.എസ്.ക്യു.എഫ്.) വിഭാഗത്തിൽ ഓൺട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് വിഷയത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10-ന്. കൂടുതൽ വിവരങ്ങൾക്ക് 8606176047.

അയിര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്. വിഭാഗത്തിൽ സീനിയർ എച്ച്.എസ്.എസ്.ടി. ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.

വെമ്പായം: കന്യാകുളങ്ങര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഒഴിവ് ഉണ്ട്. ഉദ്യോഗാർത്ഥികൾ വ്യാഴാഴ്ച രാവിലെ 10.30 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

പോത്തൻകോട്: അയിരൂപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ യു.പി.എസ്.ടി. തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ബുധനാഴ്ച രാവിലെ 10-ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.

പള്ളിക്കൽ: പള്ളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്. വിഭാഗം സോഷ്യൽ സയൻസ്, ഫുൾടൈം മീനിയൽ എന്നിവയിൽ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30ന് സ്കൂളിൽ.

ആറ്റിങ്ങൽ: ഗവ. പോളിടെക്‌നിക് കോളേജിലെ കമ്യൂണിറ്റി കോളേജ് സ്‌കീമിലേക്ക്‌ ഫിസിക്‌സ്, കെമിസ്ട്രി, വിഷയങ്ങൾക്ക് താത്‌കാലിക അധ്യാപകരെ വേണം.

അഭിമുഖം 4-ന് രാവിലെ 10ന്. ഫോട്ടോ പതിച്ച വ്യക്തിവിവരം ഹാജരാക്കണം.

നെയ്യാറ്റിൻകര: കോട്ടുകാൽ ഗവ. വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ.(എൻ.എസ്.ക്യു.എഫ്.) വിഭാഗത്തിൽ ഓൺട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് വിഷയത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10-ന്. കൂടുതൽ വിവരങ്ങൾക്ക് 8606176047.

കൊല്ലം

കുളത്തൂപ്പുഴ:ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാലിന് 10-ന് സ്കൂളിൽ നടക്കും

കടയ്ക്കൽ : മുതയിൽ ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. ഒഴിവിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രണ്ടിന് നടക്കും.

കരുനാഗപ്പള്ളി: പുതിയകാവ് പുന്നക്കുളം ഗവ. എസ്.എൻ.ടി.വി. സംസ്‌കൃത യു.പി.സ്കൂളിൽ യു.പി.എസ്.ടി., ജൂനിയർ ഹിന്ദി ടീച്ചർ തസ്തികകളിൽ താത്‌കാലിക ഒഴിവുണ്ട്.

അഭിമുഖം അഞ്ചിന് 11-ന് സ്കൂൾ ഓഫീസിൽ.

അഞ്ചാലുംമൂട് : സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഇക്കണോമിക്സ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച പത്തിന്.

കുളത്തൂപ്പുഴ:സാംഉമ്മൻ മെമ്മോറിയൽ ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്‌മാൻ തസ്തികയിൽ ഒഴിവുണ്ട്‌. അഭിമുഖം ഏഴിന് 11-ന്. ഫോൺ: 9400006463.

പത്തനംത്തിട്ട

കോട്ടയം

പൂഞ്ഞാർ: ഐ.എച്ച്.ആർ.ഡി. എൻജിനിയറിങ് കോളേജിൽ ഡിപ്ലോമ സ്ട്രീമിൽ ഫാക്കൽറ്റി ഇൻ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ താത്കാലിക തസ്തികയിലേക്ക്‌ ചൊവ്വാഴ്ച 11-ന് കോളേജിൽ അഭിമുഖം നടത്തും. ഫോൺ: 9447141386.

തോട്ടയ്ക്കാട്: ഗവ. ഹൈസ്‌കൂളിൽ ഹിന്ദി വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച 10.30-ന് ഓഫീസിലെത്തണം. 0481-2468555.

ആലപ്പുഴ

ചെങ്ങന്നൂർ:ചെങ്ങന്നൂർ എൻജിനിയറിങ് കോളേജിൽ ലക്‌ചറർ ഇൻ മാത്തമാറ്റിക്സ് തസ്തികയിലേക്കുള്ള താത്കാലിക ഒഴിവുണ്ട്. അഭിമുഖം ഏഴിനു രാവിലെ 10.30-ന്‌.

മാവേലിക്കര: കുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന്.

മാവേലിക്കര: ഇറവങ്കര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ എൻട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് വിഷയത്തിൽ അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 11-ന്.

ചെങ്ങന്നൂർ: അങ്ങാടിക്കൽ സൗത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ബോട്ടണി അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10-ന്. ഫോൺ: 0479-2468381.

ഇടുക്കി

കുഞ്ചിത്തണ്ണി: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ സുവോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30-ന് .

ഉപ്പുതറ: വളകോട് ഗവ. ട്രൈബൽ സ്കൂളിൽ യു.പി.എസ്.എ. മലയാളം വിഭാഗം തസ്തികയിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ചൊവ്വാഴ്ച രാവിലെ 10-ന് ഓഫീസൽ ഹാജരാകണം.

മുട്ടം: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്. കെമിസ്ട്രി ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ ബുധനാഴ്ച രാവിലെ 11-ന് രേഖകൾ സഹിതം ഓഫീസിൽ ഹാജരാകണം. ഫോൺ: 04862-255347, 8891344220.

രാജാക്കാട്: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.എ. ഇംഗ്ലീഷ്, യു.പി. വിഭാഗത്തിൽ ജൂനിയർ ഹിന്ദി, എൽ.പി. വിഭാഗത്തിൽ ഓരോ താത്കാലിക ഒഴിവുകളുണ്ട്. കെ-ടെറ്റ് യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഇന്റർവ്യൂവിന് സ്കൂൾ ഓഫീസിൽ ഹാജരാകണം

എറണാകുളം

ആലുവ: ആലുവ ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഫിസിക്‌സ് അധ്യാപക ഒഴിവുണ്ട്.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്‌കൂൾ ഓഫീസിൽ എത്തണം.

ആലുവ: എടത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.

ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്‌കൂളിൽ ഹാജരാകണം.

ചൊവ്വര: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ ഫിസിക്സ് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 11-ന് നടത്തും.

പാമ്പാക്കുട: പാമ്പാക്കുട മേമ്മുറി ഗവ. യു.പി. സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 2-ന് അസൽ സർട്ടിഫിക്കറ്റുകൾ കരുതണം.

കളമശ്ശേരി: ഗവൺമെൻറ് എച്ച്. എസ്.എസിൽ പൊളിറ്റിക്കൽ സയൻസിൽ താത്കാലിക എച്ച്.എസ്.എസ്.ടി. ഒഴിവുണ്ട്. 0484 -2558030.

തൃശൂർ

പാലക്കാട്

കല്ലിങ്കൽപ്പാടം: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗം ജൂനിയർ അധ്യാപകരുടെ ഒഴിവുണ്ട്. ചരിത്രം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ഒഴിവ്. കൂടിക്കാഴ്ച ബുധനാഴ്ച 10-ന്. ഫോൺ: 04922 265039.

പട്ടാമ്പി: വാടാനാംകുറിശ്ശി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ താത്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ വേണം. മലയാളം (സീനിയർ), ഫിസിക്സ് (ജൂനിയർ), മാത്‌സ് (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ) വിഷയങ്ങളിലാണ് ഒഴിവ്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഞ്ചിന് രാവിലെ 11-ന് ഹയർസെക്കൻഡറി വിഭാഗം ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണം.

വെള്ളിനേഴി: വെള്ളിനേഴി ഗവ. ഹൈസ്കൂൾ യു.പി. വിഭാഗത്തിൽ രണ്ട് അധ്യാപകരുടെയും കായികാധ്യാപകന്റെയും ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ആറിന് 10-ന് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം

മലപ്പുറം

പാണ്ടിക്കാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം: ജനുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന്.

കോഴിക്കോട്

കോഴിക്കോട്: ദേവഗിരി സെയ്‌ന്റ് ജോസഫ്‌സ് കോളേജിൽ ഇക്കണോമിക്‌സ് വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ആറിനുമുമ്പ് www.devagiricollege.org എന്ന വെബ് സൈറ്റിൽ ലഭിക്കുന്ന ഫോമിൽ അപേക്ഷിക്കണം.

ബാലുശ്ശേരി: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഒഴിവുള്ള കെമിസ്ട്രി (ജൂനിയർ), കൊമേഴ്‌സ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ) തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി ഏഴിന്‌ രാവിലെ 9.30-ന്‌ സ്കൂൾ ഓഫീസിൽ നടക്കും.

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐ.ടി.ഐ.യിൽ ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം ആൻഡ് മെയിന്റനൻസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ ഡിഗ്രിയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.ടി.സി./ എൻ.എ.സി.യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. കൂടിക്കാഴ്ച ജനുവരി ആറിന് 11 മണിക്ക്. ഫോൺ: 0496 2631129, 938704 8709.

കോഴിക്കോട്: ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന തിരുത്തിയാട് ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ 2021-22 അധ്യയനവർഷത്തേക്ക് കെമിസ്ട്രി വിഷയത്തിൽ താത്‌കാലിക നിയമനത്തിനായി അഭിമുഖം അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് താത്‌പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ അവയുടെ പകർപ്പുകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0495-2721070, 8547005031

വയനാട്

കണ്ണൂർ

കൊയ്യം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 11-ന് സ്കൂൾ ഓഫീസിൽ.

നിടിയേങ്ങ: ഗവ. യു.പി. സ്കൂളിൽ പ്രൈമറി വിഭാഗം അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 11-ന് സ്കൂൾ ഓഫീസിൽ.

ചെറുപുഴ: കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ യു.പി.എസ്.ടി. തസ്തികയിൽ ഒരു ഒഴിവുണ്ട്. അഭിമുഖം ഏഴിന് 11-ന് നടക്കും.

പയ്യന്നൂർ: പയ്യന്നൂർ എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ലൈവ്‌സ്റ്റോക് മാനേജ്‌മെന്റ്/ സ്മോൾ പൗൾട്രി ഫാർമർ കോഴ്‌സിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ നടക്കും.

കരിവെള്ളൂർ: എ.വി.സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച കേരള സർക്കാർ-സ്കോൾ കേരള നേതൃത്വം നൽകുന്ന ഡി.സി.എ. കോഴ്സിലേക്ക് ക്ലാസെടുക്കാൻ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ സയൻസ് വിഷയം കൈകാര്യംചെയ്യുന്ന അധ്യാപകർക്കും അപേക്ഷിക്കാം. ശനി, ഞായർ ദിവസങ്ങളിൽ ക്ലാസെടുക്കണം. അഭിമുഖം ജനുവരി 10-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്. ഫോൺ: 9496296532.

വയക്കര: വയക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി. വിഭാഗം ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രണ്ടുമണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.

ചെറുകുന്ന്: ചെറുകുന്ന് ഗവ. വെൽഫെയർ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക് ടീച്ചറുടെ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രണ്ടമണിക്ക് സ്കൂൾ ഓഫീസിൽ.

ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.എ.യുടെ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച 2.30-ന് സ്കൂൾ ഓഫീസിൽ.

കാസർഗോഡ്

കാസർകോട്: കാസർകോട് ഗവ.ഐ.ടി.ഐ.യിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ടി.), ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ് (ഐ.സി.ടി.എസ്.എം.) എന്നീ ട്രേഡുകളിൽ അതിഥി ഇൻസ്ട്രക്ടർ അഭിമുഖം നടത്തുന്നു.

യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ/ബിരുദം, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എൻ.ടി.സി അല്ലെങ്കിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എൻ.എ.സി. അഭിമുഖം അഞ്ചിന് രാവിലെ 10-ന്. ഫോൺ:04994256440.

തയ്യേനി: തയ്യേനി ഗവ. ഹൈസ്കൂളിൽ യൂ.പി. വിഭാഗത്തിൽ അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച നാലിന് രാവിലെ 11 മണിക്ക്.

കാഞ്ഞങ്ങാട്: മാണിക്കോത്ത് ഗവ. ഫിഷറീസ് യു.പി. സ്കൂളിൽ പാർട്ട് ടൈം ഹിന്ദി. അഭിമുഖം അഞ്ചിന് 12-ന്. ഫോൺ: 9744541989.

തായന്നൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി സീനിയർ. അഭിമുഖം ആറിന് രാവിലെ 11-ന്‌

കാസർകോട്: കാസർകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം ഭാഷാ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച പത്ത് മണിക്ക് സ്കൂളിൽ. ഫോൺ: 7907043699.

കളനാട്: ഗവ. എൽ.പി. സ്കൂൾ കളനാട് ഓൾഡിൽ എൽ.പി.എസ്.എ. മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച പതിനൊന്നുമണിക്ക് സ്കൂളിൽ. ഫോൺ: 9495724596.

പൊയിനാച്ചി: പനയാൽ നെല്ലിയടുക്കം ഗവ. എൽ.പി. സ്കൂളിൽ കന്നഡ വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 8089137489.

കുണ്ടംകുഴി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ. ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച 10-ന് സ്കൂളിൽ.

കാസർകോട്: കാസർകോട് ജി.എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്‌. അഭിമുഖം അഞ്ചിന് രാവിലെ 10-ന്.